എം എസ് എഫ് നേതൃത്വത്തിന് സ്‌നേഹ സമ്മാനം നല്‍കി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് ലീഗ് കമ്മിറ്റി

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ എം എസ് എഫിന്റെ സജീവ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി. ലീഗ് ഹൗസില്‍ വെച്ച് നടന്ന പരിപാടി എം എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിക്കാന്‍ മുന്നോട്ട് വന്ന വാര്‍ഡ് ലീഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് അനസ് പറഞ്ഞു. മുസ്ലിം ലീഗിന്റെ മുഴുവന്‍ വാര്‍ഡ് കമ്മിറ്റികളും ഇത് ഏറ്റെടുക്കണമെന്നും അനസ് അഭ്യര്‍ത്ഥിച്ചു. വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ് പി സലാഹുദീന്‍, മുഹമ്മദ് കുന്നില്‍ ,കെ ബി അഷ്‌റഫ്, എം എ നജീബ്, മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, ഷെഫീക് പീ ബീ എസ്, കെ എം ഇര്‍ഷാദ്, നൗഫല്‍ പുത്തൂര്‍, മുഹമ്മദ് മൂല, ഷാഫി കച്ചായി, ബഷീര്‍ പൗര്‍ അന്‍സാഫ് എടച്ചേരി, ബാസിത് തായല്‍, സാദത്ത് എരിയാല്‍, ഹസീബ് ചൗക്കി, ഷുഹൈദ് കുന്നില്‍, റഫീഖ് ചായിത്തോട്ടം, പി എച്ച് അഫ്‌റാസ്, എ ആര്‍ ആബിദ്, അനസ് കുന്നില്‍, പീ ബി അബ്ദുല്‍ റഹിമാന്‍, ജൗഹര്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,

KCN

more recommended stories