ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

ചിറ്റാരിക്കല്‍: ചെറുപുഴക്കടുത്ത് രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വാഴക്കുണ്ടത്തെ കാട്ടാത്ത് എബിന്‍ സെബാസ്റ്റ്യന്‍ (21)ആണ് കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ടത്. രാജഗിരിയിലെ കര്‍ഷകന്‍ തച്ചിലേടത്ത് ഡാര്‍വിന്റെ കൃഷിയിടത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെ ആറോടെ എബിനെ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടത്. നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു.

KCN

more recommended stories