നായന്‍മാര്‍മൂല ഫ്‌ലൈഓവര്‍: റിലേ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രണ്ട്‌സ് പടിഞ്ഞാര്‍മൂല

കാസര്‍കോട്: നായന്‍മാര്‍മൂലയില്‍ ഫ്‌ലൈഓവര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നായന്‍മാര്‍മൂലയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സമരത്തിന് പിന്തുണയുമായി ഫ്രണ്ട്‌സ് പടിഞ്ഞാര്‍മൂല. പടിഞ്ഞാര്‍മൂല നിവാസികള്‍ സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ആവശ്യം അംഗീകരിക്കുന്നത് വരെ സമരത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പടിഞ്ഞാര്‍മുല നിവാസികള്‍ ഉറപ്പ് നല്‍കി. യോഗത്തില്‍ ഹനീഫ പടിഞ്ഞാര്‍മൂല അധ്യക്ഷത വഹിച്ചു. മദ്രസ മാനേജര്‍ പി.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സമരത്തിന് പിന്തുണയുമായി ചാരിറ്റി പ്രവര്‍ത്തകര്‍ ഷമീര്‍ കുന്ദമംഗലം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ,എന്‍ എ താഹിര്‍, മൊയ്തു അറഫ, റഫീഖ് സാഹിബ്, അച്ചു അറഫ, നാച്ചു പുത്തൂര്‍, അഷ്‌റഫ് തണല്‍, ബഷീര്‍ കടവത്ത്, കണ്‍വീനര്‍ ഖാദര്‍ പാലോത്ത്, ബഷീര്‍ പടിഞ്ഞാര്‍മുല ,സാജി ജആ, ബദറു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി ഗഫൂര്‍ സഹാറ സ്വാഗതവും സമീര്‍ അറഫ നന്ദിയും പറഞ്ഞു.

KCN

more recommended stories