അടിമുടി മാറ്റവുമായി ഡ്രൈവിങ് ലൈസൻസ്; പിവിസി പെറ്റ് ജി കാർഡ്, 7 സുരക്ഷ സംവിധാനങ്ങൾ

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകൾ നാളെ മുതൽ അടിമുടി മാറും. ഏഴു സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി പെറ്റ് ജി കാർഡാണ് ലൈൻസായി നൽകുന്നത്. ഇപ്പോൾ ലാമിനേറ്റ് ചെയ്ത ലൈസൻസാണ് ആർടി ഓഫിസുകളിൽനിന്ന് വിതരണം ചെയ്യുന്നത്.

സുരക്ഷാ സംവിധാനങ്ങൾ ഇങ്ങനെ: 

∙ സീരിയൽ നമ്പർ 

ഓരോ ലൈസൻസിനും വ്യത്യസ്ത നമ്പറായിരിക്കും. ഓരോ വ്യക്തിയുടെയും ലൈസൻസ് തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് നോട്ടുകളിലുള്ളതുപോലെ വ്യത്യസ്ത സീരിയൽ നമ്പർ നൽകുന്നത്.

∙ യുവി എംബ്ലം 

അൾട്രാ വൈലറ്റ് ലൈറ്റ് കൊണ്ടു മാത്രം കാണാൻ കഴിയുന്ന ഒരു പാറ്റേൺ എല്ലാ ലൈസൻസിലും ഉണ്ടാകും. എല്ലാ ലൈസൻസിലും പൊതുവായ പാറ്റേൺ ആയിരിക്കും. ലൈസൻസിന്റെ മുൻപിലും പുറകിലും പാറ്റേൺ ഉണ്ടായിരിക്കും. മുൻവശത്ത് കേരളത്തിന്റെ ചിത്രവും പുറകിൽ മോട്ടർ വാഹനവകുപ്പിന്റെ ചിഹ്നവുമായിരിക്കും.

∙ ഗില്ലോച്ചെ പാറ്റേൺ

നോട്ടുകളിൽ കാണുന്നതുപോലെ പ്രത്യക ലൈൻ കൊണ്ട് നിർമിച്ച രൂപങ്ങൾ ലൈസൻസിൽ ഉണ്ടാകും. നോട്ടിൽ ഗാന്ധിരൂപം നിർമിച്ചിരിക്കുന്നത് പ്രത്യേക ലൈനുകൾ കൊണ്ടാണ്.

∙ മൈക്രോ ടെക്സ്റ്റ്

ലൈസന്‍സിന്റെ ചില ബോർഡർ ലൈനുകൾ നിർമിച്ചിരിക്കുന്നത് ചെറിയ അക്ഷരങ്ങൾ കൊണ്ടാണ്

∙ ഹോട്ട് സ്റ്റാംപ്ഡ് ഹോളോഗ്രാം 

സാധാരണ സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന ഹോളോഗ്രാമുകൾ ഒട്ടിച്ചാണ് വയ്ക്കുന്നത്. ലൈസൻസ് കാർഡിൽ തന്നെ എംബഡ് ആയി ഹോളാഗ്രാം ഉണ്ട്. അതിൽ മൂന്നു തരം സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

∙ ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്

രാജ്യാന്തര മാനദണ്ഡപ്രകാരമുള്ള സുരക്ഷയാണിത്. ഉദാഹരണത്തിന്, നോട്ടുകളിലെ അക്കങ്ങളിൽ വെളിച്ചം വീഴുന്നതിനനുസരിച്ച് അതിന്റെ നിറം മാറും. ഒപ്ടിക്കൽ വേരിയബിൾ ഇങ്ക് സാങ്കേതിക വിദ്യ അനുസരിച്ച് നിർമിച്ച ഇന്ത്യയുടെ ചിത്രം ലൈസന്‍സിലുണ്ട്.

∙ ക്യുആർ കോഡ് 

ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ലൈസൻസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കും.

KCN

more recommended stories