തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. തിങ്കളാഴ്ച ശബരി എക്സ്പ്രസ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. ചൊവ്വാഴ്ച വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകൾ കൊച്ചുവേളി വരെ മാത്രമേ സർവീസ് നടത്തൂ. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ് എന്നിവയും കൊച്ചുവേളിൽ സർവീസ് നിർത്തും.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് പ്രവേശനം പവർഹൗസ് റോഡിലെ കവാടം വഴി മാത്രമാണ്.  ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്നത്.

 

 

 

KCN

more recommended stories