പ്രധാനമന്ത്രി പച്ചക്കൊടി വീശും; ‘വന്ദേഭാരത്’ നാളെ കുതിക്കും

കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസിനു നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശും. രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണു ഫ്ലാഗ് ഓഫ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ തെക്ക്–വടക്ക് ദൂരം 8 മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന വിധമാണു സർവീസ്.

ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സ്പെഷൽ സർവീസിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങി ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് അവസരം. പതിവു സ്റ്റോപ്പുകൾക്കു പുറമേ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ കൂടി നാളത്തെ സ്പെഷൽ ട്രെയിൻ നിർത്തും. റഗുലർ സർവീസ് 26ന് കാസർകോട്ടു നിന്നും 28ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കും. ഇതിനുള്ള ബുക്കിങ് ഇന്നലെ ആരംഭിച്ചു.

KCN

more recommended stories