ഉഷ്ണതരംഗ മേഖലയിലൂടെ ആനകളെ കൊണ്ടുപോകുന്നതിനെതിരേ സുപ്രീം കോടതിയിൽ ഹര്‍ജി

അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ആനകളെ ഗുജറാത്തിലെ ജാംനഗറിലേക്ക് കൊണ്ടുപോകുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഉഷ്ണതരംഗം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൂടെയാണ് ആനകളെ കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് ഹര്‍ജി. ഈ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

ഇരുപതോളം ആനകളെയാണ് ട്രക്കുകളില്‍ അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് കൊണ്ടുപോകുന്നത്. ഉഷ്ണതരംഗം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൂടെ ഈ ആനകളെ കൊണ്ടുപോപോകുന്നത് അവയുടെ ആരോഗ്യം, സുരക്ഷ എന്നിവയെ മോശം രീതിയില്‍ ബാധിക്കുമെന്ന് ആരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ജാംനഗറിലെ രാധാകൃഷ്ണന്‍ ടെംപിൾ എലിഫന്റ് ട്രസ്റ്റാണ് 3,400 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് ആനകളെ കൊണ്ടുപോകുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അതോറിറ്റികളുടെ മേല്‍നോട്ടത്തിലല്ല ആനകളെ കൊണ്ടുപോകുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തോടും രാധാകൃഷ്ണന്‍ ടെംപിൾ എലിഫന്റ് ട്രസ്റ്റിനോടും ഈ വിഷയത്തില്‍ നിലപാട് തേടണമെന്ന് ഹര്‍ജിക്കാരനായ അബിര്‍ ഫുക്കന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ശ്യാം മോഹനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനിടെ, ആനകളെ കൊണ്ടുപോകുന്നത് എല്ലാ അനുമതികളോടെയുമാണെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

KCN

more recommended stories