അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എരിയാല്‍ പുതിയ ഉപദേശക സമിതി അംഗത്തെ തിരഞ്ഞെടുത്തു

എരിയാല്‍: നീണ്ട 25 വര്‍ഷമായി എരിയാല്‍ പ്രദേശത്ത് സാമൂഹിക സാംസ്‌കാരിക ചരിറ്റി രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എരിയാലിന്റെ പുതിയ ഉപദേശക സമിതി അംഗമായി ജലാല്‍ പേസ്റ്റിനെ തിരഞ്ഞെടുത്തു. അസ്മാന്‍സ് അബുദാബി അംഗം റിയാസ് അക്കര അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സമ്മതപത്രം ജലാല്‍ പോസ്റ്റിന് കൈമാറി. ചടങ്ങില്‍ അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ റാഫി എരിയാല്‍, സമീര്‍ സിദ്ധങ്കട്ട, കബീര്‍ എരിയാല്‍, ജലീല്‍ എരിയാല്‍, അജ്മല്‍ എരിയാല്‍, ഉസ്മാന്‍ ഗോവ, റഹിം എരിയാല്‍, റിയാസ് എരിയാല്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories