ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്: ഹവാല പണം പിടികൂടി

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐ പി എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കോട്ടച്ചേരി റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപം നടത്തിയ പരിശോധനയില്‍ സ്‌കൂട്ടിയില്‍ നിന്നും 5.93 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി. സംഭവത്തില്‍ ഉദുമ എരോല്‍ സ്വദേശി മുഹമ്മദ് അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെ പി. ഷൈനിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസ് സംഘത്തില്‍ സിപി ഓ മാരായ അനീഷ്, രമിത് എന്നിവര്‍ ഉണ്ടായിരുന്നു.

KCN

more recommended stories