ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം: പരിശീലന പരിപാടി ആരംഭിച്ചു

കുമ്പള: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ പരിശീലനം ആരംഭിച്ചു. ക്ഷയരോഗ ബാധിതരുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന ആശ – അങ്കണവാടി വര്‍ക്കേഴ്‌സിനുള്ള പരിശീലന പരിപാടിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് ജില്ലാ ടി.ബി സെന്ററും, ജോയിന്റ് എഫര്‍ട്ട് ഫോര്‍ എലിമിനേഷന്‍ ഓഫ് ടി.ബിയും ( ജീത്ത്) കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സി.എച്ച്.സി. കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടി കുമ്പള ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു. 2025 ഓടു കൂടി ടി.ബി നിര്‍മ്മാര്‍ജ്ജന ലക്ഷ്യവുമായി നടത്തുന്ന പരിശീലനത്തില്‍ ജീവനക്കാരെ ഏറ്റവും പുതിയ അറിവുകള്‍ പകര്‍ന്നു നല്കുന്ന തിലൂടെക്വാളിറ്റേറ്റിവ് സര്‍വ്വീസ് നല്‍കാന്‍ പ്രാപ്തരാവണമെന്നും ഡോ: ദിവാകര റൈ പറഞ്ഞു. ബ്ലോക്ക് പി.എച്ച്.എന്‍.സൂപ്പര്‍വൈസര്‍ ശോഭന എം. അദ്ധ്യക്ഷത വഹിച്ചു.

പി.എച്ച്.എന്‍. ഇന്‍ ചാര്‍ജ് സബീന.യു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആദര്‍ശ് കെ.കെ, അഖില്‍ കാരായി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ രതീഷ് എസ് ടി.ബി. ഹെല്‍ത്ത് വിസിറ്റര്‍ നിധീഷ് ലാല്‍ എസ്.കെ, ജീത്ത് സൂപ്പര്‍വൈസര്‍ പ്രവീണ പി എന്നിവര്‍ ടി.ബിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാമില്‍ കുമ്പള സി.എച്ച്.സി യിലേയും ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയും ആശ അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പരിശീലന പരിപാടിയെ കുറിച്ചുള്ള ഫീഡ് ബാക്ക് അങ്കണവാടി വര്‍ക്കര്‍ ജലജ, റംല പി.എച്ച്, ആശ വര്‍ക്കര്‍മാരായ വീണ ജനാര്‍ദ്ദനന്‍ വീണ പ്രഭ എന്നിവര്‍ പങ്കുവെച്ചു. പരിശീലന പരിപാടിക്ക് കുമ്പള സി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷ മോള്‍.ടി സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍ സി.സി നന്ദിയും പറഞ്ഞു.

KCN

more recommended stories