അരിക്കൊമ്പന്‍; ദൗത്യ സംഘാംഗങ്ങളെ അഭിനന്ദിച്ച് ഹൈക്കോടതി

അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ദൗത്യസംഘാംഗങ്ങള്‍ക്ക് നന്ദിയറിയിച്ച് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ കത്ത് നല്‍കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ഹൈക്കോടതി കത്തില്‍ വ്യക്തമാക്കി.

അതേസമയം, ചിന്നക്കനാലിലേക്ക് ആന തിരികെ വരാൻ സാധ്യത ഇല്ലേ എന്ന് കോടതി ചോദ്യമുയര്‍ത്തിയപ്പോള്‍ അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്നാട് മേഖലയിലേക്കാണെന്ന് വനംവകുപ്പ് മറുപടി നല്‍കി. റേഡിയോ കോളര്‍ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് കോടതിയില്‍ അറിയിച്ചു. നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു

KCN

more recommended stories