ഗുഡ് ഇംഗ്ലീഷ് പച്ച മലയാളം പരീക്ഷകള്‍ മെയ് 13, 14 തീയതികളില്‍ നടക്കും

കാസര്‍കോട്: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഗുഡ് ഇംഗ്ലീഷ് പച്ച മലയാളം എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ആറാം ബാച്ചിന്റെ പരീക്ഷ മെയ് 13, 14 തീയതികളില്‍ നടക്കും. മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള സാക്ഷരതാ മിഷന്റെ കോഴ്സ് ആയ പച്ചമലയാളം കാസര്‍കോട് ജില്ലയില്‍ 142 പേര്‍ പരീക്ഷ എഴുതുന്നുണ്ട്. കൂടുതലും കന്നഡ വിഭാഗത്തിലുള്ളവര്‍ മലയാളം പഠിക്കുന്നതിന് വേണ്ടിയാണ് ചേര്‍ന്നിരിക്കുന്നത്. 5 സ്‌കൂളുകളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്ന ഗുഡ് ഇംഗ്ലീഷ് കോഴ്സില്‍ 201 പേര്‍ പരീക്ഷ എഴുതുന്നുണ്ട്. ആറു സ്‌കൂളുകളിലാണ് പരീക്ഷ നടക്കുന്നത്. പതിമൂന്നാം തീയതി ശനിയാഴ്ച എഴുത്ത് പരീക്ഷയും പതിനാലാം തീയതി ഞായറാഴ്ച വാചാ പരീക്ഷയുമാണ് നടക്കുന്നത്. സാക്ഷരത മിഷന്‍ കഴിഞ്ഞ 8 മാസത്തിലധികമായി ഈ കോഴ്സുകള്‍ നടത്തിവരുന്നു.

KCN

more recommended stories