ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച കേസ്: റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതി ജി. സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി തുടങ്ങി.

അന്വേഷണോദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി സിസി ടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചു. സന്ദീപിന്റെ പിടിച്ചെടുത്ത ഫോൺ പരിശോധിക്കാനും നടപടി തുടങ്ങി. സംഭവദിവസം പുലർച്ചെ അക്രമാസക്തനായിരിക്കെ, താൻ ജോലി നോക്കുന്ന സ്കൂളിലെ ചിലർക്ക് ഉൾപ്പെടെ വാട്സാപ് സന്ദേശം സന്ദീപ് അയച്ചിരുന്നതായി വിവരമുണ്ട്. മൊബൈൽ ഫോണിലെ ഈ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷം സന്ദീപിനെ ചോദ്യം ചെയ്യാനാണു തീരുമാനം.

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ എഡിജിപി എം.ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെയും പരിശോധന നടത്തി. ഡോ. വന്ദന ദാസ് കുത്തേറ്റു വീണ സ്ഥലത്തു നിന്ന് ഉൾപ്പെടെ കൃത്യമായി തെളിവുകൾ ശേഖരിക്കാൻ എഡിജിപി അന്വേഷണസംഘത്തിനു നിർദേശം നൽകി. ഫൊറൻസിക് വിദഗ്ധർ ഇവിടെ നിന്നു രക്തക്കറയുടെ സാംപിളുകൾ തെളിവുകൾ ശേഖരിച്ചു.

 

KCN

more recommended stories