ദേശീയ പാത വികസനം: മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ ജനങ്ങള്‍ നേരിടുന്നത് നിരവധി പ്രശ്നങ്ങള്‍

മഞ്ചേശ്വരം:: മഞ്ചേശ്വരത്ത് ദേശീയ പാത വികസന പ്രവൃത്തി പുരോഗമിക്കവെ രാഗം ജംഗ്ഷനില്‍ ജനങ്ങള്‍ നേരിടുന്നത് വിവിധ പ്രശ്നങ്ങള്‍. റോഡിന്റെ മധ്യഭാഗത്ത് വൈദ്യുത തൂണുകള്‍ സ്ഥാപിച്ചതും, പൊതുവഴികള്‍ കൈയേറിയതും, റോഡ് നിര്‍മിക്കാത്തതടക്കമുള്ള നിരവധി പ്രശ്നങ്ങളാണ് ഇവിടെയുള്ളവര്‍ അഭിമുഖീകരിക്കുന്നത്.

മഞ്ചേശ്വരത്ത് ദേശീയ പാത വികസന പ്രവൃത്തി അതി വേഗത്തില്‍ തന്നെ പുരോഗമിക്കുന്നുണ്ടെങ്കിലും, മറു വശത്ത് ജനങ്ങളെ ഏറെ ബാധിക്കുന്ന ചില പ്രശ്നങ്ങളാണുള്ളത്. റെയില്‍വേ സ്റ്റേഷന്‍, ആശുപത്രി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള പ്രധാന പാതയായ മഞ്ചേശ്വരം രാഗം ജംക്ഷന്‍ ഇപ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്.
പ്രധാന റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് പോകുന്ന റോഡിന്റെ മധ്യഭാഗത്ത് വൈദ്യുത തൂണുകള്‍ സ്ഥാപിച്ചതിനാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത് അവസ്ഥയാണ്. സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളമുള്ളപ്പോള്‍ ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയടക്കം ബാധിക്കും.ഇത്തരത്തില്‍ വൈദ്യുതത്തൂണ്‍ സ്ഥാപിക്കുമ്പോള്‍ നാട്ടുകാര്‍ അധികൃതരോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് പറയുന്നു.അതുപോലെ തന്നെ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചില വ്യാപാര കേന്ദ്രങ്ങള്‍ പൊതുവഴികള്‍ കൈയേറി ഷീറ്റ് മേഞ്ഞതായും ആക്ഷേപമുണ്ട്. ഇതു ഗതാഗതത്തിനും പാര്‍ക്കിങ്ങിനും പ്രശ്‌നമുണ്ടാക്കുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. അതുപോലെ മെയിന്‍ റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്കുള്ള റോഡും കൃത്യമായി നിര്‍മിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്. മഴക്കാലത്തിനുമുമ്പ് ബന്ധപ്പെട്ടവര്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

KCN

more recommended stories