മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ്.ടി.യു മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റി നിലവില്‍ വന്നു

മൊഗ്രാല്‍ പുത്തൂര്‍: മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു)മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റി നിലവില്‍ വന്നു. മുസ്ലിം ലീഗ് ചൗക്കി ശാഖ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന മോട്ടോര്‍ തൊഴിലാളികളുടെ യോഗത്തില്‍ എസ്.ടി യു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ശരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബേക്കല്‍ മെമ്പര്‍ഷിപ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കബീര്‍ കമ്പാര്‍, എസ്.ടി.യു സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇബ്രാഹിം ഖലീല്‍, ചൗക്കിവാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സുലൈമാന്‍ ചൗക്കി, നസീര്‍ കല്ലന്‍കൈ, ഉസ്മാന്‍ കല്ലന്‍കൈ എന്നിവര്‍ സംസാരിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍;

ഷുക്കൂര്‍ കുന്നില്‍ (പ്രസിഡന്റ്)
ശരീഫ് ബദര്‍ നഗര്‍, നാസര്‍ കല്ലന്‍കൈ(വൈസ് പ്രസിഡന്റ്)
റഫീഖ് പഞ്ചം (ജനറല്‍ സെക്രട്ടറി)
ഹാരിസ് അറഫാത്ത്, സിദ്ദിഖ് പഞ്ചം (സെക്രട്ടറി)
സത്താര്‍ കുണ്ടത്തില്‍ (ട്രഷറര്‍)

KCN

more recommended stories