ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

കുമ്പള: സെന്റര്‍ ഫോര്‍ ഓര്‍ഗാനിക്ക് ഫാമിംഗ് ആന്റ് വേസ്റ്റ് മാനേജ്‌മെന്റ് തളിപ്പറമ്പയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെങ്കള, കുമ്പള എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹനീഫ പാറ അധ്യക്ഷത വഹിച്ചു. റിസൊഴ്‌സ് പേര്‍സന്‍മാരായ എം മോഹനന്‍, ഫാത്തിമ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

ജോയിന്റ് ബിഡിഒ മാരായ അഷ്‌റഫ്, അഭിനേഷ്, ജിഇഒ മജീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കില ലക്ച്ചറര്‍ സജീവ് സ്വാഗതവും EO(WW)ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories