ബേഡഡുക്ക: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു. കുളങ്ങളുടെ ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ നിര്‍വ്വഹിച്ചു. നാടിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പതിനേഴ്, പതിമൂന്നാം വാര്‍ഡുകളിലായാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. 140000 രൂപയാണ് നിര്‍മ്മാണ ചിലവ്.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് പി.വസന്തകുമാരി, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ എം.തമ്പാന്, അസി.സെക്രട്ടറി ശിവന്‍കുട്ടി, തൊഴിലുറപ്പ് തൊഴിലാളികള്‍, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
more recommended stories
-
നടപടി ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കളക്ടര്‍
കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന.
-
കാസര്‍ഗോഡ് , അമ്പലത്തറയില്‍ സി പി എം നേതാക്കള്‍ക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞു
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ.
-
പടന്നക്കാട് പത്തു വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം
കുടക് സ്വദേശിയായ പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് സൂചന.സംഭവം.
-
മഴക്കാല ശുചീകരണം നടത്തി
ബോവിക്കാനം:-ശ്രീ ശാസ്താ ക്ലബ് പന്ത്രണ്ടാം വാര്‍ഡ്.