മഞ്ചേശ്വരം തുമിനാട്ടില്‍ പകുതി കുഴിച്ച കിണര്‍ അപകട ഭീഷണിയുയര്‍ത്തുന്നു: പ്രതിഷേധവുമായി നാട്ടുകാര്‍

മഞ്ചേശ്വരം: തുമിനാട് അങ്കണവാടിക്ക് മുന്നിലെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചുള്ള കിണര്‍ പ്രവൃത്തി കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. പകുതിയോളം കുഴിച്ച കിണര്‍ അപകട ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.

തുമിനാട് അങ്കണവാടിക്ക് മുന്നിലെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചുള്ള കിണര്‍ പ്രവൃത്തി കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ നാട്ടുകാര്‍ ആശങ്കയില്‍. കിണര്‍ പകുതിയോളം കുഴിച്ച് അതേപടി ഉപേക്ഷിച്ചിരിക്കുകയാണ്.പാതി കിണറില്‍ ഇപ്പോള്‍ വെള്ളമില്ലെങ്കിലും ദിവസങ്ങള്‍ മാത്രമുള്ള കാലവര്‍ഷത്തില്‍ നിറയാന്‍ കഴിയും. പിഞ്ചു കുഞ്ഞുങ്ങള്‍ അങ്കണവാടിയില്‍ പോകേണ്ടത് ഈ വഴിയിലൂടെ. കൂടാതെ രാത്രികാലങ്ങളില്‍ ഇവിടെ വെളിച്ച സംവിധാനമില്ലാത്തതിനാല്‍ ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി വരുന്നത്.

ഇരുട്ടില്‍ കിണര്‍ കാണാത്തതിനാല്‍ ദുരന്ത സാധ്യത ഏറെയാണ്. ഇതാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. സംഭവം പലതവണ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ തിരിഞ്ഞുനോക്കുകപോലും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടം സംഭവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

KCN

more recommended stories