11 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്, എസ് എസ് എല്‍ സി പരീക്ഷയില്‍ ജി എച്ച് എസ് എസ് മൊഗ്രാല്‍ പുത്തൂരിന് നൂറ് ശതമാനം വിജയം

മൊഗ്രാല്‍ പുത്തൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൊഗ്രാല്‍ പുത്തൂരിന് നൂറ് ശതമാനം വിജയം. 179 പേരാണ് പരീക്ഷ എഴുതിയത്, പി ടി എ യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ ശ്രമമാണ് ഈ ചരിത്ര വിജയത്തിന് വഴിയൊരുക്കിയത്. ഇത്തവണ 11 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാന്‍ സാധിച്ചു. വിജയികളെയും അതിന് നേതൃത്വം കൊടുത്തവരെയും പി ടി എ, എസ് എം സി അഭിനന്ദിച്ചു. പി ടി എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ ഹെഡ്മിസ്ട്രസ് ബീനക്ക് മധുരം നല്‍കി മികച്ച വിജയം ആഘോഷിച്ചു.

KCN

more recommended stories