നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

നെല്ലിക്കുന്ന്: നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം നടന്നു. ജനറല്‍ ബോഡി യോഗത്തില്‍ ഖത്തീബ് ജി എസ് അബ്ദുറഹ്‌മാന്‍ മദനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. യോഗത്തില്‍ ഹനീഫ് നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. എന്‍ കെ അബ്ദുറഹ്‌മാന്‍ ഹാജി കൊട്ടിഗെ അധ്യക്ഷത വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന് വരവ് ചെലവ് കണക്കുകളും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്ന് ഹനീഫ് ആപ്പുവിനെയും എന്‍.എം സുബൈറിനെയും റിട്ടേണിംഗ് ഓഫീസര്‍മാരായി നിയമിച്ച് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എന്‍ കെ അബ്ദുറഹ്‌മാന്‍ ഹാജി കൊട്ടിഗെ പ്രസിഡണ്ടായും ഹനീഫ് നെല്ലിക്കുന്ന് ജനറല്‍ സെക്രട്ടറിയായും എന്‍.എ ഹമീദ് ട്രഷററുമായുള്ള 21 അംഗ കമ്മിറ്റിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

KCN

more recommended stories