അനുഭവങ്ങളുടെ ശക്തിയാണ് കടമ്മനിട്ട: ഡോ കെ എസ് രവികുമാര്‍

ബോവിക്കാനം: അനുഭവങ്ങളുടെ ശക്തിയാണ് കടമ്മനിട്ടയുടെ കവിതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതെന്ന് ഡോ കെ എസ് രവികുമാര്‍ അഭിപ്രായപ്പെട്ടു. പടയണിയുടെ ഗോത്ര പാരമ്പര്യവും കുട്ടിക്കാലത്തെ ദുരിതാനുഭവങ്ങളുമാണ് കടമ്മനിട്ട എന്ന കവിയെ രൂപപ്പെടുത്തിയത്. ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തില്‍ വെച്ച് നടന്ന സാഹിത്യ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ധ്യ അനില്‍, വിനീത് മുളിയാര്‍,കെ ജയചന്ദ്രന്‍, ശോഭ ചറവ്, അബ്ദുല്‍ ഖാദര്‍ ബെള്ളിപ്പാടി, സുജിത ചറവ്, അശ്വിനി ചറവ് എന്നിവര്‍ സംസാരിച്ചു.ഗ്രന്ഥാലയം പ്രസിഡന്റ് ഗോവിന്ദ ബള്ളമൂല അധ്യക്ഷത വഹിച്ചു.കൃഷ്ണനന്ദ കവിത ചൊല്ലി.സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും സി കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories