കുഞ്ചത്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനായി പുതുതായി നിര്‍മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു

മഞ്ചേശ്വരം: കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘വിദ്യാകിരണം’ പദ്ധതി പ്രകാരം കിഫ്ബിയുടെ ഒരുകോടി രൂപ ഫണ്ടില്‍ നിന്നാണ് കുഞ്ചത്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാനതലത്തില്‍ ആകെ 97 സ്‌കൂളുകളുടെ പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചത്.വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ഈ ചടങ്ങിന് ശേഷം സ്‌കൂള്‍ ഹാളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം മഞ്ചേശ്വരം എം.എല്‍.എ എം.കെ.എം അഷ്റഫ് അനാച്ഛാദനം ചെയ്തു. സ്‌കൂള്‍ തലത്തില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവിനോ മൊന്തേരൊ കമലാക്ഷി, ദിനേശ് വി., വിജയ് കുമാര്‍ മോഹിനി, മുംതാസ്, ഈശ്വരാ യാം, അബ്ദുള്‍ റഹിമാന്‍ യു.എച്ച്.,ഹര്‍ഷാദ് വര്‍ക്കാടി, ആദര്‍ശ്.ബി.എം., ബാലകൃഷ്ണ. ജി, ശിശുപാലന്‍ കെ., അമിത ബി., അനിത പി.ജി., രവീന്ദ്ര റായ് കെ., ദിവാകര ബല്ലാള്‍ എബി. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

KCN

more recommended stories