പിയര്‍ എഡ്യൂക്കേറ്റര്‍ സംഗമം ഉണര്‍വ് സംഘടിപ്പിച്ചു

ബോവിക്കാനം: അഡോളസെന്റ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് ദിനത്തിന്റെ ഭാഗമായി പിയര്‍ എഡ്യൂക്കേറ്റര്‍ സംഗമം ‘ ഉണര്‍വ് ‘ മുളിയാര്‍ സി എച്ച് സി യില്‍ വെച്ച് നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ അനീസ മനസൂര്‍ മല്ലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പബ്ലിക് റിലേഷന്‍ ഓഫീസര്‍ രഞ്ജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ തോമസ് പി എം, ലതിക. എം എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പീയര്‍ എഡ്യൂക്കേറ്റര്‍മാര്‍ക്കുള്ള കിറ്റ് വിതരണവും നടന്നു. ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് അധ്യക്ഷത വഹിച്ചു. മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഷമീമ തന്‍വീര്‍ സ്വാഗതവും മുളിയാര്‍ ഹെല്‍ത്ത് ബ്ലോക്ക് കൗണ്‍സിലര്‍ ശരണ്യ നന്ദിയും പറഞ്ഞു.

KCN

more recommended stories