സൗജന്യ കണ്ണ് പരിശോധന ക്യാമ്പും & സൗജന്യ ബി.പി ഷുഗര്‍ ടെസ്റ്റ് ക്യാമ്പും മെയ് 30ന്

എരിയാല്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഞ്ചരിക്കുന്ന നേത്ര പരിശോധന വിഭാഗത്തിന്റെയും നേതൃത്വത്തില്‍ മെയ് 30ാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 1 മണിവരെ എരിയാല്‍ ടൗണ്‍ പരിസരത്തുള്ള അക്കര കോംപ്ലക്‌സ് ബില്‍ഡിംഗില്‍ വച്ച് നടത്തുമെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റാഫി എരിയാല്‍ അറിയിച്ചു. സഞ്ചരിക്കുന്ന നേത്ര വിഭാഗം കാഞ്ഞങ്ങാട് ഡോ. അപര്‍ണയുടെ ( Aparna ) യുടെ നേതൃത്വത്തില്‍ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുടാതെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പ്രഷര്‍ ഷുഗര്‍ ടെസ്റ്റ് ( BP ,SUGAR ) എന്നിവയും സൗജന്യമായി ഉണ്ടായിരിക്കും. സൗജന്യ നേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യം ഉള്ളവര്‍ വാര്‍ഡ് മെമ്പര്‍ റാഫി എരിയാലുമായോ വാര്‍ഡ് ആശാവര്‍ക്കറുമായോ ബന്ധപ്പെടുക.

പ്രത്യേകം ശ്രദ്ധിക്കുക,

>ക്യാമ്പ് ദിവസം ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

>കണ്ണ് പരിശോധനാ ക്യാമ്പില്‍ ഡോക്ടര്‍ തിമിര സര്‍ജറിക്ക് നിര്‍ദേശിക്കുന്നവര്‍ക്ക് സൗജന്യമായി സര്‍ജറി ചെയ്തു കൊടുക്കുന്നതാണ് കുടാതെ ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് സൗജന്യമായി മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

>ഈ ക്യാമ്പില്‍ വച്ച് സൗജന്യമായി ( BP , SUGAR )ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

KCN

more recommended stories