ബാലചന്ദ്രന്‍ സി.സിക്ക് എഫ്.എച്ച്.സി ആരിക്കാടിയുടെ സ്‌നേഹാദരവ്

കുമ്പള: മെയ് 31ന് കുമ്പള സി.എച്ച്.സിയില്‍ നിന്നും വിരമിക്കുന്ന ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മുന്‍ ജെ.എച്ച്.ഐ ആയ ബാലചന്ദ്രന്‍ സി.സിയെ ആരിക്കാടി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗണ്‍സില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പും ആദരവും നല്‍കി. കുമ്പള ഗ്രാമ പഞ്ചായത്തിലെ പൊതുജനാരോഗ്യത്തില്‍ 15 വര്‍ഷകാലം സേവനം ചെയ്തു വന്ന ബാലചന്ദ്രന്‍ ഏവര്‍ക്കും പ്രിയങ്കരനാണ്.

ആരിക്കാടി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത പ്രഭാകരന്‍ പൊന്നാടയണിയിച്ച് മൊമെന്റാ കൈമാറി. സ്റ്റാഫംഗങ്ങള്‍ ചേര്‍ന്ന് സ്‌നേഹോപഹാരം നല്‍കി. നൂര്‍ജഹാന്‍, ശാലിനി, റഹ്മത്ത്, ആദേശ്, ആദിത്യന്‍, ആദര്‍ശ്, അഖില്‍ തുടങ്ങി മുഴുവന്‍ സ്റ്റാഫ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു. ക്ലര്‍ക്ക് ശിഹാബ് സ്വാഗതവും ആദേശ് നന്ദിയും പറഞ്ഞു. സ്‌നേഹാദരങ്ങള്‍ക്ക് ബാലചന്ദ്രന്‍ സി.സി കൃതജ്ഞത രേഖപ്പെടുത്തി.

KCN

more recommended stories