ഇനിഷ്യോ-2023: പെണ്‍കുട്ടികള്‍ക്കുള്ള ചതുര്‍ദിന ക്യാമ്പ് തുടങ്ങി

കാഞ്ഞങ്ങാട്: കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി വിസ്ഡം വിമന്‍സ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഇനിഷ്യോ-2023’ ചതുര്‍ദിന ക്യാമ്പിന് തുടക്കം കുറിച്ചു. വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹനീഫ പാലക്കി അധ്യക്ഷത വഹിച്ചു.

അബൂബക്കര്‍ (ഗ്രീന്‍ ഹില്‍), കെ.സി.മുഹമ്മദ്, മഹമ്മൂദ് തൈക്കടപ്പുറം, മുസമ്മില്‍ എം.കെ. എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഡയറക്ടര്‍ പ്രൊഫ: കെ.പി.സഅദ് ക്യാമ്പിന്റെ പ്രത്യേകതകള്‍ വിവരിച്ചു. കേരളത്തിലെ പ്രമുഖരായ മന:ശാസ്ത്രജ്ഞര്‍, ഫാമിലി കൗണ്‍സലര്‍മാര്‍, ട്രൈനര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പിനെത്തുന്നുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്ന ഒരോ കുട്ടിക്കും കൗണ്‍സലിംഗും പരിശീലനവും മോട്ടിവേഷനും കരിയര്‍ ഗൈഡന്‍സും ലഭിക്കുന്ന വിധത്തിലാണ് ക്യാമ്പ് സംവിധാനിച്ചിട്ടുള്ളത്.

KCN

more recommended stories