പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍: വ്യാജരേഖ ഉണ്ടാക്കി കുടുംബശ്രീ ആനുകൂല്യം തട്ടാന്‍ ശ്രമിച്ച മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങി കൊടുക്കേണ്ട മെമ്പര്‍ തന്നെ വ്യാജ രേഖകള്‍ ഉണ്ടാക്കി പണം തട്ടുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും, പ്രസ്തുത മെമ്പറെ ബിജെപി നേതൃത്വം ഇടപെട്ട് രാജി വെപ്പിക്കണമെന്നും പി.കെ. ഫൈസല്‍ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ഹനീഫ് ചേരങ്കയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, ഡിസിസി മെമ്പര്‍ അര്‍ജുനന്‍ തായലങ്ങാടി, ബി എ ഇസ്മായില്‍,കെപി നാരായണന്‍ നായര്‍,,വിജയ കുമാര്‍, റഫീഖ് അബ്ദുല്ല, ശാഹുല്‍ ഹമീദ്, കുഞ്ഞിക്കണ്ണന്‍, എന്‍.എ ഹസ്സൈനാര്‍, അലി എരിയാല്‍, മോഹനന്‍, അശോകന്‍ ബ്ലാര്‍കോട്, ഗഫൂര്‍ കല്ലങ്കയ്, ഇസ്മായില്‍ ഇ.എം, രാമകൃഷ്ണന്‍, മാധവന്‍ പെരിയട്ക്ക, ഗോപാലന്‍ പെരിയട്ക്ക, റഹ്മാന്‍ മജല്‍, സുനില്‍ കുമാര്‍, സുധാകരന്‍, രമേശന്‍ ചേരങ്കയ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സഫ്വാന്‍ കുന്നില്‍, ഇന്‍തിയാസ് ദേശാങ്കുളം, അന്‍സാരി കോട്ടക്കുന്ന്, മുനാസ് കുന്നില്‍, മനാസ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹമീദ് കാവില്‍ സ്വാഗതവും എന്‍.എ.എ ഖാദര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories