നന്മയും പഠനോത്സുകതയും വളര്‍ത്താന്‍ പാഠശാലയില്‍ വര്‍ണ കൂടാരം

കരിവെള്ളൂര്‍: ഗ്രന്ഥശാലകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും ബാലവേദി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാനും പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ‘വര്‍ണ കൂടാരം’ എന്ന പേരില്‍ കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പാലക്കുന്ന് വടക്കുമ്പാട്, ആണൂര്‍ പടിഞ്ഞാറ്, വറക്കോട്ട് വയല്‍ കുതിര് പ്രദേശങ്ങളിലെ അന്‍പത് കുട്ടികള്‍ പങ്കെടുത്തു. കെ.പി.രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒ.പി.ചന്ദ്രന്‍ , പ്രണവ് ആലക്കാടന്‍, രതീഷ് രംഗന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കൊടക്കാട് നാരായണന്‍, പി.വി.വിജയന്‍, എം.കെ.പ്രകാശന്‍, കെ.പി. പവിത്രന്‍, കെ.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories