സഹപാഠിക്ക് അനുമോദനവും ആദരവും നല്‍കി ഊഷ്മളം എസ്.എസ്.എല്‍.സി കൂട്ടായ്മ

പുല്ലൂര്‍: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി തെരഞ്ഞെടുക്കപ്പെട്ട പുല്ലൂര്‍ തേക്കത്തില്ലത്ത് വിഷ്ണുനമ്പൂതിരിക്ക് വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 82- 83 എസ്.എസ്.എല്‍.സി ബാച്ച് ‘ഊഷ്മളം’ കൂട്ടായ്മ ആദരവും അനുമോദനവും നല്‍കി.

പുല്ലൂര്‍ തേക്കത്തില്ലത്ത് വിഷ്ണു നമ്പൂതിരിയുടെ വീട്ടിലെത്തിയാണ് സഹപാഠികള്‍ അനുമോദനവും ആദരവും സമര്‍പ്പിച്ചത്. സഹപാഠിയും വാഗ്മിയുമായ ബഷീര്‍ വെള്ളിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ബി. മൊയ്തു അധ്യക്ഷത വഹിച്ചു. സഹപാഠിയും പഞ്ചായത്ത് അംഗവുമായ എം.വി. നാരായണന്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും പി. ബാബു മൊമന്റോ നല്‍കുകയും ചെയ്തു. പി. ഹരീഷ്,
പി. ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശശി പണിക്കര്‍ സ്വാഗതവും ഗോപി അടോട്ട് നന്ദിയും പറഞ്ഞു. ആദരവിനും അനുമോദനത്തിനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ടി.വിഷ്ണു നമ്പൂതിരി മറുപടി പ്രസംഗം നടത്തി.

KCN

more recommended stories