തെയ്യംകെട്ട് മഹോത്സവത്തിന് സമാപനമായി

ബദിയടുക്ക: നെക്രാജെ പൈക്കം അക്കര ശ്രീ വയനാട്ടുകുലവന്‍ കൊല്ലച്ചാന്‍കോടി തറവാട് നവീകരണ പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവവും ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ആഘോഷിച്ചു. ഏഴു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ നിരവധി ഭക്തജനങ്ങള്‍ സാക്ഷിയായി.

തെയ്യം കെട്ടിന് തുടക്കം കുറിച്ച് നെല്ലിത്തല തറവാട്ടില്‍ നിന്നും നെക്രാജെ ആറാട്ടുകടവ് ധൂമാവതി തറവാട്ടില്‍ നിന്നും ഭണ്ഡാരം ആഗമിച്ചതോടുകൂടി മഹോത്സവത്തിന് തുടക്കമായി. വയനാട്ടുകുലവന്‍ ദൈവത്തിന് മറൂട്ട്, ശ്രീ വിഷ്ണു മൂര്‍ത്തി ദൈവത്തിന്റെ തുടങ്ങല്‍, ശ്രീ കുറത്തിയമ്മ ദൈവത്തിന്റെ തുടങ്ങല്‍, ശ്രീ കാടിയത്തിയമ്മ ദൈവത്തിന്റെ പുറപ്പാട്, ശ്രീ കുറത്തിയമ്മ ദൈവത്തിന്റെ പുറപ്പാട്, ശ്രീ വിഷ്ണുമൂര്‍ത്തി ദൈവത്തിന്റെ പുറപ്പാട്, ശ്രീ പടിഞ്ഞാര്‍ ചാമുണ്ഡി ദൈവത്തിന്റെ പുറപ്പാട്, പ്രസാദ വിതരണം, അന്നദാനം, ശ്രീ ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്, ഭണ്ഡാര നിര്‍ഗമനത്തോടെ മഹോത്സവത്തിന് സമാപനമായി.

KCN

more recommended stories