ഹിന്ദി പരിശീലന പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഹിന്ദി സെല്‍, ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളയുമായി സഹകരിച്ച് സ്്കൂള്‍ അധ്യാപകര്‍ക്കായി ഏകദിന ഹിന്ദി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹൊസ്ദുര്‍ഗ്ഗ് ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. ഭാഷകള്‍ക്ക് ജനങ്ങളെ ഒരുമിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍വ്വകലാശാല പ്രയത്നിക്കും. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സമൂഹത്തിന് മുതല്‍ക്കൂട്ടാകുന്നതിന് ഇത്തരത്തിലുള്ള പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കും. അദ്ദേഹം വ്യക്തമാക്കി. ഹിന്ദി വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. മനു അധ്യക്ഷത വഹിച്ചു. ബാലന്‍ മാസ്റ്റര്‍, രാജഗോപാലന്‍, വിജയലക്ഷ്മി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡോ.ടി.കെ. അനീഷ് കുമാര്‍ സ്വാഗതവും ഡോ.കെ.വി. രാജേഷ് നന്ദിയും പറഞ്ഞു.

KCN

more recommended stories