അജൈവ മാലിന്യ ശേഖരണ വണ്ടിയുടെ താക്കോല്‍ കൈമാറി

മധൂര്‍: മധൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അജൈവ മാലിന്യ ശേഖരണ വണ്ടിയുടെ താക്കോല്‍ കൈമാറല്‍ ചടങ്ങ് മധൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിജ വിനോദ് ഹരിത കര്‍മ്മ സേനയുടെ കണ്‍സോര്‍സിയന്‍ സെക്രട്ടറി സി.എച്ച്. രതി സുധയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍മാരായ രാധാകൃഷ്ണ സുര്‍ലു, ഉമേഷ് ഗട്ടി, യശോദ .എസ്.നായക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി പി.ജ്യോതിഷ്, അസിസ്റ്റന്റ് സെക്രട്ടറി പി.പീതാംബരന്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories