മഠത്തില്‍ അങ്കണ്‍വാടി പ്രോവേശനോത്സവം തമ്പ് മേല്‍പറമ്പിനൊപ്പം ആഘോഷിച്ചു

മേല്‍പ്പറമ്പ: സംസ്ഥാന സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ഉടനീളം നടക്കുന്ന അങ്കണവാടി പ്രേവേശനോത്സവത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ 22 ആം വാര്‍ഡ് മഠത്തില്‍ സെന്റര്‍ നമ്പര്‍ 56 അങ്കണവാടിയുടെ പ്രവേശനോത്സവം വര്‍ണശബളമായി ആഘോഷിച്ചു. കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് അങ്കണവാടി പരിസരം കേന്ദ്രീകരിച്ച് നടത്തിയ ആഘോഷത്തില്‍ അമ്മമാരും നാട്ടുകാരും ചേര്‍ന്ന് നവാഗതരെ ആഘോഷപൂര്‍വ്വം അക്ഷര തിരുമുറ്റത്ത് സ്വാഗതം ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളന ഉദ്ഘാടനം മേല്‍പറമ്പിലെ പ്രമുഖ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ തമ്പ് മേല്‍പറമ്പിന്റെ പ്രസിഡന്റ് അഹമ്മദ് കട്ടക്കാല്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നവാഗതരായ കുട്ടികള്‍ക്ക് തമ്പ് മേല്‍പറമ്പിന്റെ വകയായി പഠനോപാധികളായി സ്ലേറ്റ്, വാട്ടര്‍ബോട്ടല്‍, പെന്‍സില്‍, തുടങ്ങിയവ അടങ്ങിയ സമ്മാന കിറ്റുകള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്കും ഒത്തുകൂടിയ നാട്ടുകാര്‍ക്കും മിട്ടായി വിതരണവും നടത്തിയ ആഘോഷം വര്‍ണ്ണാഭമായി.

ചടങ്ങില്‍ അങ്കണവാടി ടീച്ചര്‍ പ്രോമോദ വിജയന്‍ സ്വാഗതം പറഞ്ഞു. തമ്പ് പ്രസിഡെന്റ് അഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി പുരുഷോത്തമന്‍ ചെമ്പരിക്ക, ട്രാസ്‌റെര്‍ ഇ.ബി മുഹമ്മദ് കുഞ്ഞി വൈസ് പ്രസിഡണ്ടുമാരായ എ.ആര്‍ അഷറഫ്, താജു ചെമ്പരിക്ക എന്നിവര്‍ സംബന്ധിച്ചു. തമ്പ് ജോയിന്റ് സെക്രട്ടറി സിദ്ദിഖ് കെ.പി നന്ദി പറഞ്ഞു.

KCN

more recommended stories