അക്ഷരങ്ങളുടെ ആരാമത്തില്‍ വര്‍ണ വൈവിധ്യങ്ങളോടെ കുരുന്നുകള്‍ക്ക് വരവേല്‍പ്പ്

മൊഗ്രാല്‍ പുത്തൂര്‍: ജി എച്ച് എസ് എസ് മൊഗ്രാല്‍ പുത്തൂരിലെ പ്രവേശനോത്സവം ശ്രദ്ധേയമായി. പുതുതായി എത്തിയ കുട്ടികളെ വൃക്ഷതൈ നല്‍കിയും സ്‌നേഹസമ്മാനം നല്‍കിയും സ്വീകരിച്ചു. വര്‍ണ്ണ മനോഹരമായിരുന്നു പ്രവേശനോത്സവം. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുലോചന ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷമീറ ഫൈസല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ധീഖ്, ചെയര്‍പേര്‍സണ്‍ പ്രമീള മജല്‍, എസ് എം സി ചെയര്‍മാന്‍ മഹ്മ്മൂദ് ബള്ളൂര്‍, പ്രിന്‍സിപ്പല്‍ ഷീജ, ഹെഡ്മിസ്ട്രസ് ബീന, എം പി ടി എ പ്രസിഡണ്ട് ഫൗസിയ, പി ആര്‍ ഒ രാഘവ, എസ് ആര്‍ ജീ കണ്‍വീനര്‍മാര്‍, പി ടി എ, എസ് എം സി അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രവേശനോത്സം ആഘോഷമാക്കാന്‍ നിരവധി രക്ഷിതാക്കള്‍ എത്തിയിരുന്നു.

KCN

more recommended stories