ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍: മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍ സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര ക്ലാസ്സെടുത്തു.

എസ് പി സലാഹുദ്ധീന്‍, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ കെ ബി കുഞ്ഞാമു ഹാജി, കെ എ അബ്ദുള്ള കുഞ്ഞി, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പി എം കബീര്‍, എസ് എം നൂറുദ്ധീന്‍, മുഹമ്മദ് കുന്നില്‍, കരീം ചൗക്കി, ബഷീര്‍ മൂപ്പ, എസ് കെ മുഹമ്മദ് അലി, കെ ബി അബൂബക്കര്‍, ഹനീഫ കോട്ടക്കുന്ന്, മൂസ ബാസിത്, നസീര്‍ കല്ലങ്കയ് ഷെക്കീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories