പ്രവേശനോത്സവം സംഘടിപ്പിച്ചു

നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വര്‍ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. സ്‌കൂള്‍ മാനേജര്‍ എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. നായന്മാര്‍മൂല ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് അംഗം ഖദീജ മുഖ്യാതിഥിയായിരുന്നു.

എ. മുഹമ്മദ് ബഷീര്‍, എ.എല്‍. മുഹമ്മദ് അസ്ലം, ടി.പി. മുഹമ്മദലി, പി.നാരായണന്‍, ഹനിഫ വിദ്യാനഗര്‍, നസീബ, നാസര്‍ ചായിന്റടി, എന്‍.എം. അബ്ദുല്ല, എ.എ. ശബീറലി, മുഹമ്മദലി ഹക്കീം, പി.കെ. അനില്‍ കുമാര്‍, ടി. അശ്‌റഫ്, പി.ഐ.എ ലത്തീഫ്, സി.എല്‍. മുഹമ്മദ് സാബിഖ് പ്രസംഗിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് മധുര പലഹാരവും സമ്മാനങ്ങളും വിതരണം ചെയ്തു.

KCN

more recommended stories