ബിഎം മുഹമ്മദ് സാലിക്ക് യാത്രയയപ്പ് നല്‍കി

മഞ്ചേശ്വരം: ഹൊസബെട്ടു വില്ലേജ് ഓഫീസില്‍ അസിസ്റ്റന്റ് വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിച്ച് സര്‍വീസില്‍ നിന്ന് വിരമിച്ച ബിഎം മുഹമ്മദ് സാലിക്ക് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍ ലവിന മോന്തെരോ ബിഎം മുഹമ്മദ് ഷാലിയെ ആദരിച്ചു.

ഹൊസബെട്ടു വില്ലേജ് ഓഫീസില്‍ മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദീഖിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍ ലവിന മോന്തെരോ ബിഎം മുഹമ്മദ് ശാലിക്ക് യാത്രയയപ്പ് നല്‍കി. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍ ലവിന മോന്തെരോ ഷാളും മെമന്റോയും നല്‍കി മുഹമ്മദ് ഷാലിയെ ആദരിച്ചു.

വില്ലേജ് ഓഫീസര്‍ ജോസ് കുമാര്‍, ജനപ്രതിനിധികളായ യാദവ ബഡാജെ, അബ്ദുല്‍ റഹ്മാന്‍ ഹാജി കെ.എം.കെ, വില്ലേജ് ഓഫീസ് സ്റ്റാഫ് വിനോദ്, ജനകീയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ 24 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ബിഎം മുഹമ്മദ് സാലി സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. രണ്ടര പതിറ്റാണ്ട് കാലത്തെ സര്‍ക്കാര്‍ ജോലിക്കിടയില്‍ സാമൂഹിക ഇടപെടലുകളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ബിഎം സാലിഹ്.

KCN

more recommended stories