ലോക പരിസ്ഥതി ദിനം: തമ്പ് മേല്‍പ്പറമ്പ് 100 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു

മേല്‍പ്പറമ്പ്: ലോക പരിസ്ഥതി ദിനമായ ജൂണ്‍ 5ന് കാസര്‍കോട് ജില്ലയിലെ പ്രമുഖ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ തമ്പ് മേല്‍പ്പറമ്പ് 100 വൃക്ഷ തൈകള്‍ മേല്‍പ്പറമ്പ് പരിസര പ്രദേശത്ത് നട്ടുപിടിപ്പിച്ചു. തമ്പ് പ്രസിഡണ്ട് അഹമ്മദ് തമ്പ് ആസ്ഥന മന്ദിര മുറ്റത്ത് വൃക്ഷ തൈ നട്ടുകൊണ്ട് തമ്പ് മേല്‍പറമ്പിന്റെ പരിസ്ഥതി ദിനാചാരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തമ്പ് കുടുംബാങ്ങള്‍ക്ക് വിവിദ ഇനത്തില്‍ പെട്ട നൂറില്‍ പരം വൃക്ഷ തൈകള്‍ കൈമാറി.

ഭൂമി ഇന്ന് അഭീമുഖീകരിച്ച് കൊണ്ടിരിക്കുന്ന പരിസ്ഥതി പ്രതിസന്ധി മറികടക്കാന്‍ വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, പരിസരമലിനീകരണം തടയുക അത് വഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയ പാരസ്ഥിത്തിക സംരക്ഷണ ലക്ഷ്യംത്തെ കുറിച്ച് ചടങ്ങില്‍ ഒത്തുകൂടിയവര്‍ക്ക് ബോധവല്‍കരണം നടത്തി. ഈ ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്ട്ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുര്‍ത്തക്കും ഉത്തരവാദിത്വം ഉണ്ടന്നും ഭൂമിയുടെ ആവാസവ്യവസ്ഥ നശിപ്പിക്കാതെ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാതെ മരങ്ങള്‍ വെട്ടി നശിപ്പിക്കാതെ വരും തലമുറക്കു വേണ്ടിയും ഈ ഭൂമിയെ വാസയോഖ്യമക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഭൂമിയെ സംരക്ഷിക്കണമെന്ന് തമ്പ് പ്രസിഡണ്ട് പറഞ്ഞു.

ചടങ്ങില്‍ തമ്പ് സെക്രട്ടറി പുരുഷോത്തമന്‍ ചെമ്പിരിക്ക അദ്ധ്യക്ഷത വഹിച്ചു. തമ്പ് ട്രഷറര്‍ ഇ.ബി മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ടുമാരായ എ.ര്‍ അഷറഫ്, താജു ചെമ്പരിക്ക, ജോയിന്റ് സെക്രട്ടറി മൊയ്ദു എന്നിവര്‍ സംസാരിച്ചു. തമ്പ് വൈസ് പ്രസിഡണ്ട് എ.ആര്‍ അഷറഫ് നന്ദി പറഞ്ഞു.

KCN

more recommended stories