മാസ്‌ക് മഞ്ഞംപാറ ക്ലബ്ബ് ഓഫീസ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മുള്ളേരിയ: മാസ്‌ക് മഞ്ഞംപാറ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനവും, എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും തിങ്കളാഴ്ച മഞ്ഞംപാറ ജംഗ്ഷനില്‍ വച്ച് കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് നിര്‍വഹിച്ചു. ക്ലബ്ബ് സെക്രട്ടറി സിനാന്‍ കെ എസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിത പ്രിയരഞ്ജന്‍, വാര്‍ഡ് മെമ്പര്‍മാരായ എ കെ അബ്ദുല്‍ റഹ്മാന്‍, നാസര്‍ ആദൂര്‍, താഹിറ ഹനീഫ് എന്നിവര്‍ പങ്കെടുത്തു. ക്ലബ്ബ് മെമ്പര്‍മാരായ അസിസ് മട്ടാഞ്ചേരി സ്വാഗതവും നബില്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories