പാലുത്പന്ന നിര്‍മ്മാണ പരിശീലനം ജൂണ്‍ 14 മുതല്‍

കാസര്‍കോട്: കോഴിക്കോട് ബേപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 14 മുതല്‍ 24 വരെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി പാലില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. പരിശീലനത്തിന് താത്പര്യമുള്ളവര്‍ ജൂണ്‍ 12ന് വൈകിട്ട് 5നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇമെയില്‍ dd-dtc-kkd.dairy@kerala.gov.in ഫോണ്‍ 0495 2414579.

KCN

more recommended stories