ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും

52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍വരും. ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവല്‍കൃത മത്സ്യബന്ധന മേഖല നിശ്ചമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ കടലില്‍ അടിത്തട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കാണ് നിരോധനം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ തടസ്സമില്ല. 

പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. സംസ്ഥാനത്താകെ 3737 യന്ത്രവല്‍കൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍. 10-15 ദിവസത്തേക്ക് കടലില്‍പോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി.

ട്രോളിങ് നിരോധന സമയത്താണ് ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി. ബോട്ടുടമകള്‍ക്ക് ലക്ഷങ്ങളുടെ ചെലവാണിത്. വരുമാനത്തിനായി മറ്റു ജോലികള്‍ക്ക് പോകുന്ന തൊഴിലാളികളുമുണ്ട്. 1989 ലാണ് ട്രോളിങ് നിരോധനം ആദ്യമായി സംസ്ഥാനമൊട്ടാകെ നടപ്പാക്കിയത്.

KCN

more recommended stories