കാലവര്‍ഷം ശക്തമാകാന്‍ ഒരാഴ്ച കഴിയും

സംസ്ഥാനത്ത് ഒരാഴ്ച വൈകി എത്തിയ കാലവര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കാര്യമായി മഴ കുറഞ്ഞില്ല. എന്നാല്‍, കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരും. സാധാരണ ജൂണ്‍ ഒന്നിന് എത്തേണ്ട തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കഴിഞ്ഞ വര്‍ഷം മേയ് 29ന് എത്തിയതായാണു കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്; ഇത്തവണ ജൂണ്‍ 8നും. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 11 വരെ 87.3 മില്ലിമീറ്റര്‍ മഴ പെയ്തപ്പോള്‍ ഇത്തവണ ഇതേ കാലയളവില്‍ ലഭിച്ചത് 85.2 മില്ലിമീറ്റര്‍.

തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണു കാര്യമായ മഴ പെയ്യാതിരുന്നത്. 15 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണു പ്രവചനം. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാല്‍ ഇന്ന് എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിനു മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘ബിപോര്‍ജോയ്’ ഗുജറാത്ത്- പാക്കിസ്ഥാന്‍ അതിര്‍ത്തി ഭാഗത്തേക്കു നീങ്ങുകയാണെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

KCN

more recommended stories