കെ റെയില്‍ നാളെ യാഥാര്‍ഥ്യമാകുന്ന പദ്ധതി: പിണറായി വിജയന്‍…

ഇപ്പോള്‍ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാര്‍ഥ്യമാകുന്ന പദ്ധതിയാണു കെ റെയില്‍ പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ക്കും മനസ്സിലാകാത്ത ചില കാര്യങ്ങള്‍ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണു കെ റെയിലും വേണ്ടിയിരുന്നുവെന്ന ചര്‍ച്ചകളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനമാണു ലക്ഷ്യം. നഗരവല്‍ക്കരണം ഏറ്റവും വേഗത്തില്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇന്റര്‍നെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അതു കെ ഫോണ്‍ വഴി കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാകും. അതിനുള്ള അനുമതി കേന്ദ്രത്തില്‍നിന്നു തത്വത്തില്‍ ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകള്‍ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകള്‍ നല്ല നിലയിലാണെന്നു മനസ്സിലാക്കിയത്.&ിയുെ;

നിര്‍മാണരംഗത്തുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരുന്നു. ഇപ്പോള്‍ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടു. ഏറ്റവും ആകര്‍ഷകമായ വ്യവസായ നയം കേരളം അംഗീകരിച്ചു. നോക്കുകൂലി പൂര്‍ണമായും നിരോധിച്ചു. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്താണു അതു പരിഹരിച്ചത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല. കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടു ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും. നിക്ഷേപകര്‍ക്ക് എല്ലാ സഹായവും കേരളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൈംസ് സ്‌ക്വയറില്‍ മുഖ്യമന്ത്രിയുടെ അഭിസംബോധന ഇന്നു രാവിലെയാണ്. 

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിങ്ടന്‍ ഡിസി സന്ദര്‍ശിക്കും. ക്യൂബ സന്ദര്‍ശിച്ച ശേഷമാണു മുഖ്യമന്ത്രി നാട്ടിലേക്കു മടങ്ങുക.

KCN

more recommended stories