കോവിഡ് വിവര ചോര്‍ച്ചയില്‍ പ്രതിഷേധം: പ്രതികരിക്കാതെ ആരോഗ്യമന്ത്രാലയം…

കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരിക്കാതെ ആരോഗ്യ മന്ത്രാലയം. പ്രതിഷേധം ഉയര്‍ന്നതോടെ ടെലഗ്രാം ബോട്ടിലെ, വിവരങ്ങള്‍ പുറത്തുവരുന്ന സംവിധാനം നിശ്ചലമായി. പൗരന്മാരുടെ സ്വകാര്യത നഷ്ടമായെന്നും അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ട
കോവിഡ് വാക്‌സീന്‍ വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സംവിധാനമാണ് കോവിന്‍ പോര്‍ട്ടല്‍. കോവിഡിനെ വിജയകരമായി നേരിട്ടെന്ന് അവകാശപ്പെട്ടപ്പോഴെല്ലാം കോവിന്‍ പോര്‍ട്ടലിനെയും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയിരുന്നു. പൂര്‍ണ സുരക്ഷിതമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങളാണു ടെലഗ്രാം ആപ്പില്‍ ലഭ്യമായത്. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ പേരും ആധാര്‍, പാസ്‌പോര്‍ട്ട് നമ്പരുകളും ജനിച്ച വര്‍ഷവുമടക്കം എല്ലാം ആര്‍ക്കും കാണാം.

പ്രതിഷേധമുയര്‍ന്നതോടെയാണ് ടെലഗ്രാം ബോട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്ന സംവിധാനം നിശ്ചലമാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലമാണോ നടപടി എന്നു വ്യക്തമല്ല. ഒരു വര്‍ഷം മുമ്പ് ഡേറ്റാ ചോര്‍ച്ച ആരോപണം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി തള്ളിയിരുന്നു. അന്വേഷണം നടത്തി സര്‍ക്കാര്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ ഇന്ത്യയ്ക്കു പുറകെ ഓടുന്ന സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യതയെ അവഗണിച്ചെന്നു കാര്‍ത്തി ചിദംബരം കുറ്റപ്പെടുത്തി. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ മൗനം വെടിയണമെന്നും ടിഎംസി നേതാവ് സാകേത് ഗോഖലെ പ്രതികരിച്ചു.

KCN

more recommended stories