പകല്‍ ഒളിവില്‍, രാത്രി ഗുണ്ടകള്‍: എബിസിക്ക് പിടി കൊടുക്കാതെ തെരുവുനായ്ക്കള്‍

തെരുവുനായ്ക്കള്‍ ‘ഗുണ്ടകളെ’ പോലെ കൂട്ടംകൂടി ആക്രമണകാരികളാകുന്നതാണ് അപകടകരമെന്നും അവയെ നിയന്ത്രിച്ചാലേ മനുഷ്യരെ ആക്രമിക്കുന്നതു തടയാന്‍ കഴിയുകയുള്ളുവെന്നും വെറ്ററിനറി വിദഗ്ധര്‍ പറയുന്നു. പകല്‍ മുഴുവന്‍ ‘ഒളിവില്‍’ കഴിഞ്ഞ്, സന്ധ്യയോടെ പുറത്തിറങ്ങി രാത്രി മുഴുവന്‍ ഭക്ഷണവും ഇരതേടലുമായി നടക്കുന്ന ഇത്തരം തെരുവുനായ്ക്കളെ പിടികൂടി ജനന നിയന്ത്രണം (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍- എബിസി) ഫലപ്രദമായി നടത്തിയാല്‍ മാത്രമേ എണ്ണം നിയന്ത്രിക്കാനാകൂ. തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും പലപ്പോഴും നായപിടിത്തം പകല്‍ നടത്തുന്നതിനാല്‍ ഇത്തരം നായ്ക്കള്‍ ‘പിടികിട്ടാപ്പുള്ളികളാ’യി തന്നെ തുടരും.
വളര്‍ത്തുനായ്ക്കളും അയല്‍വീടുകളിലും മറ്റും ചുറ്റിനടക്കുന്ന ‘ഫാമിലി ഡോഗ്‌സ്’ എന്ന വര്‍ഗവും പ്രശ്‌നക്കാരല്ല. തെരുവുകളിലും ഹോട്ടലുകള്‍, ആശുപത്രികള്‍, കവലകള്‍ എന്നിവ കേന്ദ്രീകരിച്ചും ഉള്ള ‘കമ്യൂണിറ്റി ഡോഗ്‌സ്’ വര്‍ഗവും പൂര്‍ണ പ്രശ്‌നക്കാരല്ല.
എന്നാല്‍, മനുഷ്യ സാമീപ്യമില്ലാതെ വളരുന്ന നായ്ക്കള്‍ പ്രശ്‌നക്കാരാണ്. കുട്ടികളെയും പൊക്കം കുറഞ്ഞവരെയും മറ്റും ഇരകളായ മൃഗങ്ങളായാണ് ഇവ കരുതുന്നത് എന്നതിനാലാണ് ആക്രമണം കൂടുതലായും കുട്ടികള്‍ക്കു നേരെ നീളുന്നത്. തെരുവുനായ ശല്യം രൂക്ഷമായ ഒരു സ്ഥലത്ത് അതു കുറയ്ക്കണമെങ്കില്‍ ആ പ്രദേശത്തെ നായ്ക്കളെ കുറഞ്ഞ കാലം കൊണ്ട് കുത്തിവയ്പിനു വിധേയമാക്കണം. 70% നായ്ക്കള്‍ക്കെങ്കിലും കുത്തിവയ്പ് എടുത്താലേ ഗുണമുള്ളു. കൂടുതല്‍ നായ്ക്കളെ എബിസിക്കു വിധേയമാക്കി എന്ന കണക്കില്‍ കാര്യമില്ല. ആണ്‍ നായ്ക്കളാണു കൂടുതലായി വന്ധ്യംകരണ നടപടിക്കു വിധേയരാകുന്നതെന്നതും എബിസി പരാജയപ്പെടാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

KCN

more recommended stories