വായനാ ദിനം: വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങളുമായി കാസര്‍കോട് നഗരസഭ

കാസര്‍കോട്: ജൂണ്‍ 19 വായനാദിനത്തോടനുബന്ധിച്ച് നഗരസഭാ പ്രദേശത്തെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കാസര്‍കോട് നഗരസഭ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ ഹൈസ്‌കൂള്‍, യു.പി, എല്‍.പി വിഭാഗം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി വായനാ മത്സരം, കൈയ്യെഴുത്ത് മത്സരം, ക്വിസ്സ് മത്സരം തുടങ്ങിയവ സ്‌കൂള്‍ തലങ്ങളില്‍ സംഘടിപ്പിക്കും. തുടര്‍ന്ന് സ്‌കൂള്‍ തലങ്ങളില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികളെ സംഘടിപ്പിച്ച് ജൂണ്‍ 19ന് മുനിസിപ്പല്‍ തല മത്സരവും സംഘടിപ്പിക്കും. കഴിഞ്ഞ പദ്ധതി വര്‍ഷത്തില്‍ വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ‘വീട്ടിലൊരു കുഞ്ഞു ലൈബ്രറി’ മത്സരം സംഘടിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു.

KCN

more recommended stories