പ്ലസ് വൺ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; തിരുത്തലുകൾ നാളെ വരെ

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശന സാധ്യത വ്യക്തമാക്കുന്ന ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പ്ലസ് വണ്ണിന് 4,59,119 പേർ അപേക്ഷിച്ചതിൽ 2,38,879 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്മെന്റ് നൽകിയിരിക്കുന്നത്.

ആകെ 3,02353 മെറിറ്റ് സീറ്റുകൾ ഉണ്ടെങ്കിലും ഇതിൽ 63,474 സംവരണ സീറ്റുകൾ ഒഴിച്ചിട്ടാണ് ട്രയൽ അലോട്മെന്റ്. പട്ടിക വിഭാഗങ്ങൾ, ഒബിസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങൾക്കു സംവരണം ചെയ്തിരിക്കുന്ന ഈ സീറ്റുകൾ ഒന്നാം ഘട്ടത്തിലെ അവസാന അലോട്മെന്റിലാകും അനുവദിക്കുക.

ഏകജാലക പോർട്ടലായ www.admission.dge.kerala.gov.in ൽ ലോഗിൻ ചെയ്ത് 15ന് വൈകിട്ട് 5 വരെ ട്രയൽ അലോട്മെന്റ് പരിശോധിക്കാം. അപേക്ഷയിൽ ആവശ്യമായ തിരുത്തലുകളും വരുത്താം.

KCN

more recommended stories