സംസ്ഥാനത്ത് കാണികളില്ലാതെ തിയറ്ററുകള്‍ അടച്ചുതുടങ്ങി.

720 സ്‌ക്രീനുകളില്‍ നാനൂറോളം സ്‌ക്രീനുകളില്‍ പ്രദര്‍ശനമില്ല. ഒന്നിലേറെ സ്‌ക്രീനുകളുള്ള തിയറ്ററുകളില്‍ ഒരു സ്‌ക്രീനിലെ പ്രദര്‍ശനമേ നടക്കുന്നുള്ളു. ഒരു സ്‌ക്രീന്‍ മാത്രമുള്ള പലയിടത്തും രണ്ടു ഷോ മാത്രം. ഇനി ജനം കാണുന്ന സിനിമ വന്നാല്‍ പ്രദര്‍ശിപ്പിക്കാമെന്ന പ്രതീക്ഷയിലാണിവര്‍ അടച്ചിട്ടിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഒടിടിയിയിലും സിനിമ വന്‍ തിരിച്ചടി നേരിടുകയാണ്.

നഗരത്തിനു പുറത്ത് നൂണ്‍ ഷോ ഇല്ലാതായി. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതാണ് കാണികള്‍ കുറയാന്‍ കാരണം. തിയറ്റര്‍ റിലീസിനു ശേഷം വൈകാതെ ഒടിടിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതു പതിവായതോടെ ജനം വീണ്ടും കുറഞ്ഞു. അതേസമയം, മികച്ച സിനിമകള്‍ക്കു തിരക്കുണ്ടുതാനും.

2018, പാച്ചുവും അദ്ഭുത വിളക്കും എന്നിവ തിയറ്ററില്‍ നിറഞ്ഞു പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണു ഒടിയിയിലെത്തിയത്. ഇതോടെ തിയറ്ററില്‍ ജനം കുറഞ്ഞു.&ിയുെ; 2022ല്‍ റിലീസ് ചെയ്ത 174 സിനിമകളില്‍ 9 സിനിമയാണു വിജയിച്ചത്. 3 സിനിമകള്‍ ഇറക്കിയ കാശു തിരിച്ചു പിടിച്ചു. 2023ല്‍ 5 മാസത്തിനകം ഇറങ്ങിയതു 92 സിനിമകള്‍. ഇതില്‍ വിജയിച്ചതു 4 എണ്ണം. വന്‍ ഹിറ്റെന്നു പറഞ്ഞു താരങ്ങളുടെയും സംവിധായകരുടെയും പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന അവകാശവാദങ്ങളില്‍ മിക്കതും വ്യാജമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

തിയറ്ററില്‍ റിലീസ് ഒടിടിയിലേക്കുള്ള വഴി മാത്രമായി പല നിര്‍മാതാക്കളും കാണുന്നു. ഒടിടി ചാനലുകള്‍, റിലീസ് ചെയ്ത ശേഷം മാത്രമേ ഇപ്പോള്‍ സിനിമകള്‍ എടുക്കുന്നുള്ളു. അപൂര്‍വം ചില സിനിമകളുമായി മാത്രം നേരത്തേ കരാര്‍ ഒപ്പുവയ്ക്കും. വന്‍ താരനിര കാണിച്ച് കച്ചവടം നടത്തിയശേഷമെത്തിയ പല സിനിമകളും പരാജയമായതോടെയാണു ഒടിടിക്കാര്‍ തീരുമാനം മാറ്റിയത്. 2023ല്‍ ഒടിടിയില്‍നിന്നു മികച്ച പ്രതിഫലം കിട്ടിയതു 4 സിനിമകള്‍ക്കാണ്. 2022ലാകട്ടെ പ്രമുഖ ഒടിടികള്‍ വാങ്ങിയതു 16 സിനിമകളും. 174 സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷത്തെ കണക്കാണിത്.

തിയറ്റര്‍ നടത്തിപ്പു വന്‍ ബാധ്യതയായതോടെയാണു പലതും പ്രദര്‍ശനം നിര്‍ത്തിയത്. ഒരു ദിവസം ഒരു സ്‌ക്രീനില്‍ 4 പ്രദര്‍ശനം നടത്താന്‍ 8000 രൂപയാണു കുറഞ്ഞ ചെലവ്. 25% കാണികള്‍ ഉണ്ടെങ്കിലേ ഇതു ലഭിക്കൂ. ഒരു ഷോയ്ക്ക് 100 കാണികള്‍ എത്തിയെങ്കിലേ തിയറ്റര്‍ ഉടമയ്ക്കു പിടിച്ചു നില്‍ക്കാനാകൂ. തിയറ്ററിലെ ഒരു ദിവസത്തെ ചെലവിന്റെ ഏകദേശ കണക്ക് ഇങ്ങനെ:

KCN

more recommended stories