എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കാസര്‍കോട്: ഷോപ്പസ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടിക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഷോപ്പ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ഡയറക്ടര്‍ അഡ്വ. കൃഷ്ണ മൂര്‍ത്തി അധ്യക്ഷത വഹിച്ചു.

കിലെ എക്‌സി. കൗണ്‍സില്‍ മെമ്പര്‍ ടി.കെ.രാജന്‍ വിശിഷ്ടാതിഥിയായി. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.രവീന്ദ്രന്‍ (സി.ഐ.ടി.യു),
കെ.എം. ശ്രീധരന്‍ (ഐ.എന്‍.ടി.യു.സി.), കെ. കൃഷ്ണന്‍ (എ.ഐ.ടി.യു.സി.), ഷരീഫ് കൊടവഞ്ചി (എസ്.ടി.യു.), ദിനേശ് (ബി.എം.എസ്.), ഹരിഹരസുതന്‍ (വ്യാപാരി വ്യവസായി, ഏകോപന സമിതി), അബ്ദുള്‍ റിയാസ് (വ്യാപാരി സമിതി), നാരായണ പൂജാരി (ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍), കെ.രാജേന്ദ്രന്‍ (മെഡിക്കല്‍ ലാബ് ഓണേര്‍സ് അസോസിയേഷന്‍), അബൂയാസിര്‍ (കെ.പി.എല്‍.ഒ.എഫ്.), സുമേഷ് പി.കെ (കെ.പി.എം.ടി.എ.), കെ.സി.അബ്രഹാം (എ.കെ.പി.എ) തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുള്‍ സലാം സ്വാഗതവും രേഷ്മ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. ശ്രീകല പ്രജിത്, മേധ മധു എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories