കേരളത്തിലേക്ക് ഇനി വന്ദേമെട്രോ; ട്രെയിന്‍ റൂട്ടുകളുടെ ആലോചന തുടങ്ങി…

പത്തനംതിട്ട : റെയില്‍വേ പുതിയതായി പുറത്തിറക്കുന്ന എസി വന്ദേമെട്രോ ട്രെയിന്‍ റൂട്ടുകള്‍ സംബന്ധിച്ച ആലോചന റെയില്‍വേ ബോര്‍ഡ് ആരംഭിച്ചു. 5 വീതം വന്ദേമെട്രോ ട്രെയിനുകളാണു ഓരോ സോണിനോടും ശുപാര്‍ശചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 200 കിലോമീറ്റര്‍ ദൂരപരിധി പറയുന്നുണ്ടെങ്കിലും ഇളവുണ്ടാകും. പാസഞ്ചര്‍ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോയ്ക്കുണ്ടാവില്ല.

എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്‌കോട്ടയം, എറണാകുളം-കോയമ്പത്തൂര്‍, മധുര-ഗുരുവായൂര്‍, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെല്‍വേലി, കൊല്ലം-തൃശൂര്‍, മംഗളൂരു-കോഴിക്കോട്, നിലമ്പൂര്‍-മേട്ടുപ്പാളയം എന്നീ റൂട്ടുകളിലാണു കേരളത്തില്‍ വന്ദേമെട്രോ ട്രെയിനുകള്‍ക്കു സാധ്യത. ഇതില്‍ നിലമ്പൂര്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാകാനുണ്ട്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശയനുസരിച്ചാണു ബോര്‍ഡ് തീരുമാനമെടുക്കുക.

പൂര്‍ണമായും ശീതീകരിച്ച 12 കോച്ചുകളാണു വന്ദേമെട്രോയിലുണ്ടാകുക. 130 കിലോമീറ്റര്‍ വേഗമുണ്ടാകും. വന്ദേഭാരത് മാതൃകയില്‍ വീതിയേറിയ ജനാലകള്‍, ഓട്ടമാറ്റിക് ഡോര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ആദ്യ വന്ദേമെട്രോ റേക്ക് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നവംബര്‍ അവസാനം പുറത്തിറക്കും.

KCN

more recommended stories